കോവിഡ് ഉയരുന്നു; താമരശ്ശേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി

By Team Member, Malabar News
Covid Restrictions in Thamarassery
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന താമരശ്ശേരി പഞ്ചായത്ത് നിലവിൽ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പോലീസും, ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ തീരുമാനിച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി ദേശീയപാതയുമായി ബന്ധപ്പെടുന്ന ടൗണിലെ പോക്കറ്റ് റോഡുകൾ പൂർണമായും അടച്ചു. പോലീസ് പരിശോധന ഒഴിവാക്കി ആളുകൾ പോക്കറ്റ് റോഡുകൾ വഴി യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണിത്. കൂടാതെ വ്യാപാര സ്‌ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പോലീസ് കർശന പരിശോധന നടത്തുന്നുണ്ട്.

സാമൂഹിക അകലം പാലിക്കാതെയും പ്രതിരോധ നടപടികൾ ലംഘിച്ചും പ്രവർത്തിക്കുന്ന കടകൾക്ക് പിഴ ഈടാക്കുകയും, കടകൾ അടപ്പിക്കുകയും ചെയ്‌തു. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ വരും ദിവസങ്ങളിലും പ്രതിരോധ നടപടികളും, പരിശോധനയും ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.

Read also : ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; ഇന്ത്യയുടെ അമ്പെയ്‌ത്ത് താരങ്ങൾ ഇന്ന് മൽസരത്തിന് ഇറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE