ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; ഇന്ത്യയുടെ അമ്പെയ്‌ത്ത് താരങ്ങൾ ഇന്ന് മൽസരത്തിന് ഇറങ്ങും

By Team Member, Malabar News
Tokyo Olympics
Ajwa Travels

ടോക്യോ : ലോക കായിക മാമാങ്കമായ ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പെയ്‌ത്ത് താരങ്ങൾ മൽസരത്തിനിറങ്ങും. വനിതകളുടെ വ്യക്‌തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി, പുരുഷന്‍മാരുടെ വ്യക്‌തിഗത റാങ്കിങ് റൗണ്ടില്‍ അതാനു ദാസ് എന്നിവര്‍ ഇറങ്ങും.

കൂടാതെ പവിന്‍ യാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്‌ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. യുമെനോഷിമ റാങ്കിങ് ഫീല്‍ഡിലാണ് മൽസരങ്ങള്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തോളം വൈകിയാണ് ഇത്തവണ ഒളിമ്പിക്‌സ് ആരംഭിച്ചത്.

അതേസമയം ഇന്ന് നടക്കുന്ന ഒളിമ്പിക്‌സ് ഉൽഘാടന ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള 28 അത്‍ലറ്റുകളാണ് പങ്കെടുക്കുക. ഇവർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള 6 ഒഫിഷ്യൽസും ചടങ്ങിൽ പങ്കെടുക്കും. കോവിഡ് ഭീതിയെ തുടർന്നാണ് കൂടുതൽ അത്‌ലറ്റുകളും ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. 18 ഇനങ്ങളിലായി 127 ഇന്ത്യക്കാരാണ് ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇവരിൽ 9 മലയാളികളും ഉൾപ്പെടുന്നുണ്ട്.

Read also : കൊടകര കുഴൽപ്പണ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE