പീഡനക്കേസ്; കായികാധ്യാപകൻ അറസ്‌റ്റിൽ, പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്

By Trainee Reporter, Malabar News
kozhikkod news
Ajwa Travels

കോഴിക്കോട്: വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി വിടി മനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കട്ടിപ്പാറയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്.

വയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അധ്യാപകൻ അറസ്‌റ്റിലായത്‌. വിദ്യാർഥിനി കായിക താരം കൂടിയാണ്. അതേസമയം, അധ്യാപകനെതിരെ പീഡന പരാതിയുമായി കൂടുതൽ വിദ്യാർഥികൾ  രംഗത്തെത്തിയിട്ടുണ്ട്.

നെല്ലിപ്പൊയിലിലെ സ്‌കൂളിൽ കായിക അധ്യാപകനായിരിക്കെ കായിക താരമായ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തേയും പോലീസ് കേസുണ്ടായിരുന്നു. പിന്നീടാണ് ഇയാളെ താമരശ്ശേരി രൂപയുടെ ഉടമസ്‌ഥതയിലുള്ള കോടഞ്ചേരി സ്‌കൂളിൽ നിയമിച്ചത്.

അധ്യാപകനെതിരെ ലഭിച്ച കൂടുതൽ പരാതികളുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കെതിരെയുള്ള അന്വേഷണം കർശനമാക്കി, ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.

Read Also: കൊച്ചിയിൽ സ്‍ത്രീധന പീഡനം; യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE