ഒൻപത് വയസുകാരിക്ക് ക്രൂരപീഡനം; പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്

By News Desk, Malabar News
Death of a girl in the Pocso case; The Human Rights Commission sought the report
Representational Image

തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പട്ടാപ്പകൽ ക്രൂരമായി ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ച് കോടതി. കൂടാതെ 75000 രൂപ പിഴയും ചുമത്തി. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം തൃഷാലയത്തിൽ അനി (53)യെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2012 നവംബർ മുതൽ 2013 മാർച്ചിനുള്ളിലാണ് കേസിനാസ്‌പദമായ സംഭവം. നാലാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്‌കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മൂമ്മയോടൊപ്പം ആയിരുന്നു കുട്ടിയുടെ താമസം. ഈ അവസരം മുതലാക്കി കോട്ടക്കകം പത്‌മവിലാസം റോഡിലെ ഒഴിഞ്ഞ സ്‌ഥലത്ത് കൊണ്ടുപോയി കുട്ടിയെ പലതവണ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരു തവണ പ്രതിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തി കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത് കൊടുക്കുകയും ചെയ്‌തു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരന്റെ സ്വഭാവത്തിൽ സംശയം തോന്നിയ സ്‌കൂൾ അധ്യാപിക ചോദ്യം ചെയ്‌തപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ചെറുമകളുടെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്‌തമാക്കി. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചു.

Most Read: സൂര്യ- സുധ കൊങ്കര കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് മറ്റൊരു ബയോപിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE