സൂര്യ- സുധ കൊങ്കര കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് മറ്റൊരു ബയോപിക്ക്

By Film Desk, Malabar News

വൻ വിജയമായ ‘സൂരറൈ പോട്രിന്’ ശേഷം തെന്നിന്ത്യൻ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി മറ്റൊരു ബയോപിക്കിനായാണ് ഇരുവരും കൈകോർക്കുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ കൊങ്കര ഇക്കാര്യം അറിയിച്ചത്.

അതേസമയം പുതിയ ചിത്രം ആരെക്കുറിച്ചായിരിക്കും സംസാരിക്കുക എന്ന് സുധ കൊങ്കര വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സൂര്യ കരാർ ഒപ്പിട്ടിരിക്കുന്ന സിനിമകൾക്ക് ശേഷമായിരിക്കും ചിത്രം ആരംഭിക്കുക.

അതേസമയം ‘സൂരറൈ പോട്രി’ന്റെ ഹിന്ദി പതിപ്പിന്റെ അണിയറയിലാണ് സുധ കൊങ്കര ഇപ്പോൾ. അക്ഷയ് കുമാർ നായകനാകുന്ന ചിത്രം സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻസും വിക്രം മൽഹോത്രയും ചേർന്നാണ് നിർമിക്കുന്നത്.

എയര്‍ ഡെക്കാന്‍ സ്‌ഥാപകനായ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥന്റെ കഥ പറഞ്ഞ ‘സൂരറൈ പോട്ര് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്‌തത്‌. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ പുറത്തുവിട്ട ചിത്രത്തിൽ മലയാളി താരം അപര്‍ണ്ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഉർവശിയും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Most Read: വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE