വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ്

By Team Member, Malabar News
Tamil Nadu Muslim League Ask To Ban The Release Of Beast Movie In Tamil Nadu

ചെന്നൈ: വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിന് മുസ്‌ലിം ലീഗ് പ്രസിഡണ്ട് വിഎംഎസ് മുസ്‌തഫ കത്ത് നൽകി. ചിത്രത്തിൽ മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ബീസ്‌റ്റ് നിരോധിക്കണമെന്ന ആവശ്യവുമായി കത്ത് സമർപ്പിച്ചിരിക്കുന്നത്.

നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 13ആം തീയതിയാണ് പ്രദർശനത്തിനെത്തുന്നത്. അതേസമയം ചിത്രത്തിന് ഇതിനോടകം തന്നെ കുവൈറ്റിലും പ്രദർശനാനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് അറബ് രാജ്യങ്ങളിൽ ചിത്രത്തിന്റെ റിലീസിന് തടസമില്ല.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE