ആദ്യ ദിനത്തിൽ തന്നെ ‘ബീസ്‌റ്റി’ന്റെ വ്യാജപതിപ്പും പുറത്തിറങ്ങി

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകളിൽ റിലീസ് ചെയ്‌ത്‌ ആദ്യ ദിനം തന്നെ വിജയ് ചിത്രം ‘ബീസ്‌റ്റി’ന്റെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ‘ബീസ്‌റ്റ്’ ചോർത്തി ഇന്റർനെറ്റിൽ കൊടുത്തിരിക്കുന്നത്.

ഇതിന് മുൻപും പ്രധാന താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്‌ത ഉടൻ ഇത്തരത്തിൽ വ്യാജ പതിപ്പുകൾ പുറത്തുവന്നിരുന്നു. അതേസമയം അനധികൃതമായ ലഭിക്കുന്ന സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്‌ത്‌ ചിത്രം കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകരും രംഗത്തെത്തി.

റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ തമിഴ് നാട്ടിൽ മാത്രം റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോള തലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്‌തത്‌.

നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ വാരിക്കൂട്ടിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ‘ബീസ്‌റ്റി’ന്റെ കളക്ഷൻ കുതിക്കുമെന്നും പറയുന്നു.

Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസം​ഗം ചെയ്യുമെന്ന് ഭീഷണി; ബജ്റം​ഗ് മുനി ദാസ് അറസ്‍റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE