‘ബീസ്‌റ്റ് മോഡ്’; ബീസ്‌റ്റിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

By Film Desk, Malabar News
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ബീസ്‌റ്റി’ന്റെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്. ‘ബീസ്‌റ്റ് മോഡ്’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ബീസ്‌റ്റിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമാണിത്.

റിലീസ് ചെയ്‌ത്‌ മണിക്കൂറുകൾ തികയും മുൻപേ ഒരു മില്യണിലധികം കാഴ്‌ചക്കാരെ നേടിയിരിക്കുകയാണ് ഗാനം. വിവേകിന്റെ വരികൾക്ക് സം​ഗീതം നൽകി ​ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.

ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുക. വിജയിയുടെ സിനിമാ കരിയറിലെ 65ആമത്തെ ചിത്രമാണ് ‘ബീസ്‌റ്റ്’. കേരളത്തിൽ മാത്രം 350ഓളം ഫാൻസ്‌ ഷോകളാണ് കളിക്കുന്നത്. ഒരു അന്യഭാഷാ ചിത്രത്തിന്റെ റെക്കോർഡ് കൂടിയാണിത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ലിസ്‌റ്റിൻ സ്‌റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ഏറ്റെടുത്തിരിക്കുന്നത്.

Vijay in BEAST movie

സണ്‍ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഡ്‌ജയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്.

Most Read: കൊറിയ ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും സെമിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE