സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്കോര്‍: 21–10, 21–16.
രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. ശനിയാഴ്ചയാണ് സെമി പോരാട്ടം. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി ഇതിന് പകരം വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
അതേസമയം പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ കെ ശ്രീകാന്ത് അവസാന നാലിലെത്തി. കൊറിയയുടെ സോണ്‍ വാനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ തകര്‍ത്താണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്കോര്‍: 21–12, 18–21, 21–12.
സെമിയില്‍ മൂന്നാം സീഡായ ഇന്‍ഡോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ ആണ് ശ്രീകാന്ത് നേരിടുക. കഴിഞ്ഞ മാസം നടന്ന സ്വിസ് ഓപ്പണിലെ ചാമ്പ്യനാണ് ക്രിസ്റ്റി.
?????????? ?@Pvsindhu1 – 8:30 am IST@srikidambi – 10:30 am IST
(Tentative timings)All the best! ??#KoreaOpen2022#IndiaontheRise#Badminton pic.twitter.com/6e7WaO9V0J
— BAI Media (@BAI_Media) April 8, 2022
ഇതിനിടെ ബിള്സിസല് ഇന്ത്യയുടെ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പരാജപ്പെട്ടിരുന്നു. കൊറിയന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം അടിയറവ് പറഞ്ഞത്. സ്കോർ: 20–22, 21–18, 20–22.
Most Read: ‘പുഷ്പ 2’ ചിത്രീകരണം ജൂലൈയിൽ; 2023ൽ റിലീസെന്നും റിപ്പോർട്ടുകൾ