‘പുഷ്‌പ 2’ ചിത്രീകരണം ജൂലൈയിൽ; 2023ൽ റിലീസെന്നും റിപ്പോർട്ടുകൾ

By Film Desk, Malabar News
pushpa movie-release
Ajwa Travels

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘പുഷ്‌പ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോർട് ചെയ്യുന്നു.

സംവിധായകൻ സുകുമാർ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായന ആരംഭിച്ചെന്നും അദ്ദേഹം ഡയലോഗുകൾക്കാണ് ഏറെ പ്രാധാന്യം നൽകുന്നതെന്നും ‘പുഷ്‌പ’യുടെ ഡയലോഗുകൾ ഒരുക്കിയ ശ്രീകാന്ത് വൈസ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഡിസംബർ 17നാണ് ‘പുഷ്‌പ’യുടെ ആദ്യഭാഗം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ബോക്‌സോഫീസിൽ വൻ വിജയമായി മാറിയ ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിലും റിലീസ് ചെയ്‌തിരുന്നു. കള്ളക്കടത്തുകാരൻ ‘പുഷ്‌പരാജ്’ ആയി അല്ലു അർജുൻ വേഷമിട്ടപ്പോൾ ‘ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ്’ എന്ന പോലീസ് ഉദ്യോഗസ്‌ഥനായി ഫഹദ് ഫാസിലും ഗംഭീര പ്രകടനം കാഴ്‌ചവെച്ചിരുന്നു. ‘ആര്യ, ആര്യ 2′ എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണ് ‘പുഷ്‌പ’.

Most Read: സന്തോഷ്‌ ട്രോഫി; ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE