ദോഹ: റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയ് ചിത്രം ബീസ്‌റ്റിന്റെ പ്രദര്‍ശനം വിലക്കി ഖത്തറും. ചിത്രത്തില്‍ ഇസ്‌ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്‌ഥാനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടി കുവൈറ്റ് സര്‍ക്കാരും ബീസ്‌റ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
നേരത്തെ സിനിമ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. ബീസ്‌റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധ്യതകൾ ഏറെയാണെന്നാണ് റിപ്പോർട്.
നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 13ആം തീയതിയാണ് പ്രദർശനത്തിനെത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Most Read: വ്യാപാരിയില്‍ നിന്ന് പണംതട്ടി; കൗൺസിലർക്ക് എതിരെ നടപടിയെടുത്ത് യൂത്ത് കോൺഗ്രസ്