വ്യാപാരിയില്‍ നിന്ന് പണംതട്ടി; കൗൺസിലർക്ക് എതിരെ നടപടിയെടുത്ത് യൂത്ത് കോൺഗ്രസ്

By News Bureau, Malabar News
Ajwa Travels

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച്, മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്‌റ്റിലായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ യൂത്ത് കോൺഗ്രസ്. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

ഇടപ്പളളിയിൽ വസ്‌ത്ര വ്യാപാരം നടത്തുന്ന കാസർഗോഡ് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് ടിബിൻ ദേവസി അടക്കം മൂന്ന് പേര്‍ അറസ്‍റ്റിലായത്. കാസർഗോഡ് സ്വദേശിയായ കൃഷ്‌ണമണിയുടെ പരാതിയിലാണ് നടപടി.

കൃഷ്‌ണമണിയെ പ്രതികൾ കടയിൽ കയറി മർദ്ദിക്കുകയും വൈകുന്നേരം വരെ തടഞ്ഞു വെക്കുകയും ചെയ്‌തെന്നാണ് പരാതി. പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പിന്നീട് പരാതിക്കാരന്റെ ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ മുദ്രപേപ്പറുകൾ ഒപ്പിട്ട് വാങ്ങിയെന്നും രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിർബന്ധിച്ച് വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം സംഭവത്തിൽ പത്തോളം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എളമക്കര പോലീസ് അറിയിച്ചു.

Most Read: അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE