ഭോപ്പാല്‍: ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഇന്ധനവില വര്‍ധനവിനെതിരെ രംഗത്തുവന്ന അക്ഷയ് കുമാറും ബച്ചനും ബിജെപി ഭരണത്തില്‍ ഇന്ധനവില കൂടുമ്പോള്‍ നിശബ്‌ദത പാലിക്കുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ കാര്യത്തില്‍ ഇവർക്ക് ആശങ്കയൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കി.
‘ഈ അഭിനേതാക്കള്‍ 2012ല്‍ ഇന്ധനവില വര്‍ധനക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ട്വീറ്റ് ചെയ്‌തിരുന്നു. വാഹനങ്ങള്‍ വാങ്ങാം എന്നാല്‍ പെട്രോളും ഡീസലും വാങ്ങാന്‍ ഒരാള്‍ക്ക് ലോണ്‍ വേണമെന്നാണ് എഴുതിയത്. അക്കാലത്ത് എല്‍പിജി സിലിണ്ടറിന് 300– 400 രൂപയായിരുന്നു വില. ഡീസലിന് ലിറ്ററിന് 60 രൂപയായിരുന്നു,’ പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ പറഞ്ഞു.
ഇതിനിടെ നടൻമാര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി.
Most Read: തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര; നടപടിയെടുത്ത് റെയില്‍വേ