വിജയ്‌യുടെ ‘ബീസ്‌റ്റ്’ ഒടിടിയിലേക്ക്

By Film Desk, Malabar News
beast-movie
Ajwa Travels

വിജയ് നായകനായ പുതിയ ചിത്രം ‘ബീസ്‌റ്റ്’ ഒടിടി സ്‌ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്‌സ്, സണ്‍ നെക്‌സ്‌റ്റ് എന്നീ ഒടിടി പ്ളാറ്റ്‌ഫോമുകളിലായി മെയ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ‘ബീസ്‌റ്റി’ന് എന്നാൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും ആഗോള ബോക്‌സോഫീസിൽ ചിത്രം 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത ചിത്രത്തിൽ വീർ രാഘവൻ എന്ന റോ ഏജന്റ് ആയാണ് വിജയ് എത്തിയത്. ‘ഡോക്‌ടറി’ന് ശേഷം നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സൺ പിക്ചേഴ്സാണ് നിർമാണം. മലയാളി സാന്നിധ്യമായി ഷെൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിലുണ്ട്.

Most Read: താക്കറെയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തകർ; മഹാരാഷ്‍ട്രയിൽ കനത്ത ജാഗ്രത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE