15 വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

By Desk Reporter, Malabar News
A 15-year-old girl was molested; The youth is under arrest
Ajwa Travels

ആലപ്പുഴ: ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മാന്നാർ സ്വദേശിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

പീരുമേട് ഉപ്പുതറ ചീന്തലാർ ഡിവിഷനിൽ ചിന്താ ഭവനിൽ അഭി എന്ന് വിളിക്കുന്ന അഭിലാഷ് (21)നെയാണ് മാന്നാർ പോലീസ് പിടികൂടിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം നിരന്തരമായി മേസേജ് അയക്കുകയും വിദ്യാർഥിനിയുമായി അടുക്കുകയും തുടർന്ന് വിദ്യാർഥിനിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും ആയിരുന്നു.

ജൂലൈ മാസം നാലാം തീയതി വിദ്യാർഥിനിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പുതറയിലുള്ള പ്രതിയുടെ വീട്ടിൽ നിന്ന് വിദ്യാർഥിനിയെ കണ്ടെത്തുകയും പോക്‌സോ നിയമപ്രകാരം കേസ് എടുത്ത് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തത്‌.

മാന്നാർ പോലീസ് ഇൻസ്‌പെക്‌ടർ എസ്എച്ച്ഒ ജി സുരേഷ് കുമാർ, എസ്ഐ അഭിരാം, ഗ്രേഡ് എസ്ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ സിദ്ദീഖ് ഉൽ അക്ബർ, സുനിൽകുമാർ, വനിതാ സിവിൽ പോലീസ് ഓഫിസർ സ്വർണ്ണരേഖ എന്നിവ‍ർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Most Read:  ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE