11കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയിൽ 

By News Desk, Malabar News
12 years Old Girl Became Pregnant After Being Raped In Kottarakkara
Ajwa Travels

റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പതിനൊന്നുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ബലാൽസംഗം ചെയ്‌തതായി റിപ്പോർട്. 10നും 15നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തു.

അയൽ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. നൃത്തപരിപാടിക്കിടെ പരിചയമുള്ള ഒരു ആൺകുട്ടിയുമായി വഴക്കുണ്ടായി. രാത്രിയിൽ പരിപാടി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളുമായി പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ പിന്നാലെയെത്തിയ ആൺകുട്ടികൾ മറ്റുള്ളവരെ മർദ്ദിച്ച് പെൺകുട്ടിയെ വിജനമായ സ്‌ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവസ്‌ഥലത്ത് നിന്ന് രക്ഷപെട്ട പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.

രക്ഷിതാക്കൾ എത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ആദ്യം മടിച്ചെങ്കിലും വ്യാഴാഴ്‌ച ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ് പ്രതികളെയും കസ്‌റ്റഡിയിൽ എടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.

Most Read: ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE