കോഴിക്കോട് തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ
കോഴിക്കോട്: ഉൽഘാടനം കഴിഞ്ഞതിന്റെ മൂന്നാം നാൾ തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താമരശ്ശേരി മഞ്‌ജു ചിക്കൻ സ്‌റ്റാൾ ഉടമയായ രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പിടിയിലായത്. പറമ്പിൽ ബസാറിലെ...
വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി
വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി...
വടകരയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ വിറകുപുര പൂർണമായും തകർന്നു. വീടിനും വീട്ടു മുറ്റത്ത് നിർത്തി ഇട്ടിരുന്നു കാറിനും ബൈക്കിനും...
താമരശ്ശേരിയിൽ തുടർക്കഥയായി ലഹരി വേട്ട; 1,260 പാക്കറ്റ് ഹാൻസ് പിടികൂടി
താമശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ നിന്നും 1,260 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. അടിവാരം പൊട്ടിക്കൈയിൽ ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവ പോലീസ്...
ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് രോഗവ്യാപനം നിയന്ത്രണത്തിലേക്ക് എത്തുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്നുണ്ട്....
‘സാന്ത്വനം കോവിഡ് ആശുപത്രി’ പദ്ധതിയുമായി എസ്‌വൈഎസ്; സംസ്‌ഥാനത്ത് ആദ്യം
കോഴിക്കോട്: എസ്‌വൈഎസ് സംഘടനയുടെ ഉപവിഭാഗമായ 'സാന്ത്വനം', 'സഹായി വാദിസലാം' എന്നീ രണ്ട് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് ആശുപത്രി ആരംഭിക്കുന്നു. സർക്കാരിതര ഏജൻസികൾ സൗജന്യമായി നടത്തുന്ന കോവിഡ് ആശുപത്രികളിൽ ആദ്യത്തേതാണ് പൂനൂരിലെ...
കടല്‍ഭിത്തി നിർമാണത്തിന് ‘മസ്‌ജിദ് മതില്‍’ പൊളിച്ചുനല്‍കി സുന്നി മഹല്ല് കമ്മിറ്റി മാതൃകയായി
കോഴിക്കോട്: ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ സുരക്ഷക്കായി നിർമിക്കുന്ന കടല്‍ഭിത്തി കെട്ടാന്‍ 'മസ്‌ജിദ് മതില്‍' പൊളിച്ചുനീക്കി വാഹന സൗകര്യം ഒരുക്കി നല്‍കി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റി.
രൂക്ഷമായ കടലാക്രമണം...
ബേപ്പൂര്‍ തീരദേശ ശുചീകരണം; 200ലേറെ എസ്‌വൈഎസ് പ്രവർത്തകർ പങ്കെടുത്തു
കോഴിക്കോട്: കടല്‍ക്ഷോഭം മൂലം ദുരിതത്തിലായ ജനതക്ക് സഹായവുമായി എസ്‌വൈഎസ് പ്രവർത്തകർ. ബേപ്പൂര്‍ മുതല്‍ കടലുണ്ടി കടവ് വരെ നീണ്ടുകിടക്കുന്ന അഞ്ച് കിലോമീറ്റര്‍ തീരദേശം പൂർണമായും ശുചീകരിച്ചുകൊണ്ടാണ് എസ്‌വൈഎസ് പ്രവര്‍ത്തകര്‍ മാതൃക തീർത്തത്. രാവിലെയോടെ...








































