കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്‌റ്റേഷനറി കട കത്തിച്ചു
കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്‌റ്റേഷനറി കട കത്തിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്‌ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്.
ഇന്ന് പുലർച്ചെയാണ്...
ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രത
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്താലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലുള്ളത് കോഴിക്കോടാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ...
മണിയൂരിൽ അര ഏക്കറോളം കാട് കത്തിനശിച്ചു
വടകര: മണിയൂർ ഡിസ്‌പെൻസറിക്ക് സമീപം കാടിന് തീപിടിച്ചു. തീപിടുത്തത്തിൽ അര ഏക്കറോളം കാട് കത്തിനശിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. തൊട്ടടുത്ത് മാലിന്യത്തിന് തീയിട്ടതിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. വടകരയിലെ...
കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടികൂടി. ദുബായിയിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്....
വോട്ടർമാർക്ക് സൗകര്യങ്ങൾ ഒരുക്കി കുട്ടിപോലീസും എൻസിസിയും
കോഴിക്കോട്: വോട്ട് ചെയ്യാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളും (എസ്‌പിസി) എൻസിസി, എൻഎസ്എസ് വളന്റിയർമാരും. ഒന്നിലധികം ബൂത്തുകളുള്ള സ്‌കൂളുകളിലും മറ്റുമാണ് കുട്ടിപോലീസും എൻസിസിയും സേവനത്തിന് എത്തിയത്. വോട്ടർമാരുടെ സ്ളിപ്പ് പരിശോധിച്ച് ഏത് ബൂത്തിലാണ്...
മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം; 5 പേർക്ക് പരിക്ക്
വടകര: മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. മുടപ്പിലാവിൽ എൽപി സ്‌കൂൾ പരിസരത്ത് ചൊവ്വാഴ്‌ച വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും രണ്ട് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ...
വോട്ട് ചെയ്യാന്‍ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി. ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156ആം ബൂത്തിലാണ് സംഭവം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Malabar News: താഴെചൊവ്വയില്‍...
നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്; സ്‌ഥാനാർഥിയെ തടഞ്ഞെന്നും പരാതി
കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ടെന്ന പരാതിയുമായി യുഡിഎഫ് രംഗത്ത്. പത്താം നമ്പർ ബൂത്തിലെ 286ആം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ട് മറ്റൊരാൾ ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാർഥി പ്രവീൺ കുമാറാണ് കളക്‌ടർക്ക് പരാതി നൽകിയത്.
മണ്ഡലത്തിലെ വിവിധ...









































