കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്‌റ്റേഷനറി കട കത്തിച്ചു

By News Desk, Malabar News
Fire breaks out
Representational Image

കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്‌റ്റേഷനറി കട കത്തിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്‌ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. 8 ലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. സ്‌റ്റേഷനറി സാധനങ്ങളും, പലവ്യഞ്‌ജന സാധനങ്ങളും കത്തി ചാമ്പലായി. നാദാപുരം പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Also Read: ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE