കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ടെന്ന പരാതിയുമായി യുഡിഎഫ് രംഗത്ത്. പത്താം നമ്പർ ബൂത്തിലെ 286ആം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ട് മറ്റൊരാൾ ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാർഥി പ്രവീൺ കുമാറാണ് കളക്‌ടർക്ക് പരാതി നൽകിയത്.
മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ ആരോപിച്ചു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളിൽ എത്തി നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌ഥാനാർഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീൺ ചൂണ്ടിക്കാട്ടി. നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന് യുഡിഎഫ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടർമാരുടെ ലിസ്‌റ്റിൽ ഏറ്റവും കൂടുതൽ പേരുള്ളതും നാദാപുരം മണ്ഡലത്തിലാണ്.
Also Read: ഒരു തവണ എംഎൽഎ ആയി; നേമവുമായി വേറൊരു ബന്ധവുമില്ലെന്ന് ഒ രാജഗോപാൽ