കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Desk Reporter, Malabar News
gold siezed
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടികൂടി. ദുബായിയിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിന്റെ ഭാഗം എന്നും തോന്നും വിധം അതി വിദഗ്‌ധമായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കോഴിക്കോട്ടു നിന്നെത്തിയ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

കസ്‌റ്റംസ്‌ അസിസ്‌റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെകെ പ്രവീൺകുമാർ, കെ പ്രേംജിത്, ഇൻസ്‌പെ‌ക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ്‌ ഫൈസൽ, സി ജയദീപ്, ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ ഇവി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

Also Read:  മൻസൂറിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; 11 പേർക്ക് പങ്കെന്ന് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE