Wed, Feb 25, 2026
24 C
Dubai

വൈദ്യുതി പോസ്‌റ്റിലിടിച്ച് ബൈക്കിന് തീപിടിച്ചു; കോഴിക്കോട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ 4.45ന് സൗത്ത് കൊടുവളളിയിലാണ് അപകടം നടന്നത്....

മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു; ആക്രമിച്ചത് പൂർവ വിദ്യാർഥി

കോഴിക്കോട്: മുക്കം എൻഐടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എൻഐടിയിലെ സിവിൽ എൻജിനിയറിങ് പ്രഫസർ ജയചന്ദ്രന് നേരെയാണ് പൂർവ വിദ്യാർഥിയുടെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട് സേലം സ്വദേശി...

തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ജില്ലയിലെ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട.അധ്യാപികക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം നടുവാനിയിൽ 74 കാരിയായ ക്രിസ്‌റ്റീനക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം...

വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്....

212 യുനാനി ഡോക്‌ടര്‍മാർക്ക് ബിരുദദാനം; മന്ത്രി ഡോ. ആര്‍ ബിന്ദു ഉൽഘാടനം ചെയ്‌തു

കോഴിക്കോട്: നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്‌ടർമാർ ബിരുദം സ്വീകരിച്ചു പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ബിരുദദാന ചടങ്ങു ഉൽഘാടനം നിർവഹിച്ചത്. സമൂഹം നേരിടുന്ന...

കോഴിക്കോട് വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

നാദാപുരം: കോഴിക്കോട് വളയത്ത് നിർമാണത്തിലുള്ള വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടിഞ്ഞുവീണ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി....

നോളജ് സിറ്റിയിൽ ഐഎഎസ് അക്കാദമി; അഡ്‌മിഷൻ ഉടനെ ആരംഭിക്കും

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സിന് കീഴില്‍ 'ഹില്‍സിനായി ഐഎഎസ് അക്കാദമി' ലോഞ്ച് ചെയ്‌തു. പേരിൽ ഐഎഎസ് അക്കാദമി എന്നുണ്ടെങ്കിലും യുപിഎസ്‌എസി മേഖലയിലെ എല്ലാ കോഴ്‌സുകൾക്കും ഇവിടെ...

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മുഖത്ത്...
- Advertisement -