കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
Street Dogs Attack
Rep. Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം.

ക്വാർട്ടേഴ്‌സിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ നായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്‌ധ ചികിൽസയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതേ നായയുടെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റതായാണ് വിവരം. അതേസമയം, നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Most Read| ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; അധ്യാപികയോട് 13ന് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE