വൈദ്യുതി പോസ്‌റ്റിലിടിച്ച് ബൈക്കിന് തീപിടിച്ചു; കോഴിക്കോട് യുവാക്കൾക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
bike-accident
Ajwa Travels

കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ 4.45ന് സൗത്ത് കൊടുവളളിയിലാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബൈക്ക് ഇലക്‌ട്രിക്‌ പോസ്‌റ്റിലിടിച്ച ആഘാതത്തിൽ തീപിടിക്കുകയായിരുന്നു. മരിച്ച രണ്ടുപേർക്കും ഗുരുതരമായി പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലായതിനാലാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ തടസമാകുന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. യുവാക്കൾ കോഴിക്കോട് സ്വദേശികൾ തന്നെയാണെന്നാണ് സൂചന. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരാൾ മരിക്കുകയും, ഒരാൾക്ക് ജീവനും ഉണ്ടായിരുന്നു.

Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE