212 യുനാനി ഡോക്‌ടര്‍മാർക്ക് ബിരുദദാനം; മന്ത്രി ഡോ. ആര്‍ ബിന്ദു ഉൽഘാടനം ചെയ്‌തു

സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിദ്യാര്‍ഥി സമൂഹം കാലത്തിന്റെ ആവശ്യമാണെന്ന് ചടങ്ങ് ഉൽഘാടനം ചെയ്‌ത ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദു.

By Desk Reporter, Malabar News
Dr. R. Bindu at Unani doctors graduation program
മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 211 ഡോക്‌ടർമാരുടെ ബിരുദദാന ചടങ്ങ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്ന ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദു.
Ajwa Travels

കോഴിക്കോട്: നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്‌ടർമാർ ബിരുദം സ്വീകരിച്ചു പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ബിരുദദാന ചടങ്ങു ഉൽഘാടനം നിർവഹിച്ചത്.

സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വിദ്യാര്‍ഥികളെയും വിദ്യാസമ്പന്നരെയും നിര്‍മിക്കാനുള്ള മര്‍കസിന്റെ ശ്രമം ശ്‌ളാഘനീയമാണെന്നും പഠിച്ച അറിവുകളെ സാമൂഹികമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നും ഡോ. ആര്‍ ബിന്ദു ആശംസിച്ചു.

ബിരുദദാന ചടങ്ങില്‍ ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി. നോളജ് സിറ്റി മാനേജിംഗ് ഡയറക്‌ടർ ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മര്‍കസ് ഡയറക്‌ടർ ജനറല്‍ സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുസലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, നൂറുദ്ദീന്‍ നൂറാനി, ഡോ. യുകെ മുഹമ്മദ് ശരീഫ്, റഹീമ ടിപി എന്നിവർ സംസാരിച്ചു.

കേരള ആരോഗ്യ സര്‍വകലാശാലയുടെയും സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്‌റ്റം ഓഫ് മെഡിസിനും കീഴില്‍ നാല് ബാച്ചുകളിലായി പഠനം പൂര്‍ത്തീകരിച്ചവരാണ് ബിരുദം സ്വീകരിച്ചത്. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്.

Dr. R. Bindu at Unani doctors graduation program
യുനാനി ഡോക്‌ടർ ബിരുദധാരികൾക്കൊപ്പം ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദു

എ സൈഫുദ്ദീന്‍ ഹാജി, ഡോ. സയ്യിദ് നിസാം റഹ്‌മാന്‍, ഡോ. അസ്‌മത്തുല്ല, ഡോ. ഇഫ്‌തിഖാറുദ്ദീന്‍, ഡോ. യു മുജീബ്, ഡോ. ഒകെഎം അബ്‌ദുറഹ്‌മാൻ, ഡോ. സല്‍മ ബാനു, ഡോ. സഹൂറുല്ല, ഡോ. ഉന്‍വാന്‍ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

NATIONAL | ചൂട് പിടിക്കുന്ന കർഷക സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE