മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു; ആക്രമിച്ചത് പൂർവ വിദ്യാർഥി

By Trainee Reporter, Malabar News
Teacher stabbed at Mukkam NIT; Attacked by former student
Representational Image
Ajwa Travels

കോഴിക്കോട്: മുക്കം എൻഐടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എൻഐടിയിലെ സിവിൽ എൻജിനിയറിങ് പ്രഫസർ ജയചന്ദ്രന് നേരെയാണ് പൂർവ വിദ്യാർഥിയുടെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. വിനോദ് കുമാറിനെ കുന്ദമംഗലം പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

പരിക്കേറ്റ അധ്യാപകനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകന് കുത്തേറ്റത്. ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന വിദ്യാർഥിയായിരുന്നു വിനോദ് കുമാർ. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അക്രമിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്‌തമാക്കി.

Most Read| കർണാടകയിൽ നിർണായക നീക്കം; ജാതി സെൻസസ് റിപ്പോർട് സമർപ്പിച്ചു- എതിർപ്പ് ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE