താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
കോഴിക്കോട്: താമരശേരി ചുരം ഒന്നാം വളവിന് താഴെ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്‌നിശമന സേനയെത്തി...
വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വദേശിയായ ജുനൈദാണ് പിടിയിലായത്. പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു....
കാണാതായ വിദ്യാർഥിനി ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ
കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് കാലുകൾ കെട്ടിയ നിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തിയത്....
കോഴിക്കോട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്‌റ്റിയറിങിനുള്ളില്‍...
കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അവശിഷ്‌ടങ്ങൾ വിദഗ്‌ധ പരിശോധനക്ക് അയച്ചു
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. പോസ്‌റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്. അഴുകിയ ശരീരഭാഗങ്ങൾ പലയിടത്തായി ചിതറി കിടന്നത് മൃഗങ്ങൾ കടിച്ചു കൊണ്ടിട്ടതാകാം എന്നാണ്...
മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വിളയിൽ വൽസല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു വിളയിൽ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ...
കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
കോഴിക്കോട്: ഗാന്ധി റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ സ്വദേശിയായ മെഹബുദ് സുൽത്താൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽ മെഹബുദ് സുൽത്താനൊപ്പം...
ശർക്കരയിൽ മായം; കോഴിക്കോട് കടയ്‌ക്ക് വമ്പൻ പിഴ ശിക്ഷ
കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് സ്‌ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട്...








































