താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

By Trainee Reporter, Malabar News
lory caught fire in Kannur
Representational Image
Ajwa Travels

കോഴിക്കോട്: താമരശേരി ചുരം ഒന്നാം വളവിന് താഴെ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്‌നിശമന സേനയെത്തി തീ അണച്ചു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് സംഭവം.

ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവർ പുറത്തിറങ്ങി അഗ്‌നിശമന സേനയെ വിവരമറിയിക്കുക ആയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Most Read| ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE