കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വിളയിൽ വൽസല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു വിളയിൽ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.
മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. 1970ൽ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് വിളയിൽ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്കെത്തുന്നത്. പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയാണ് ഫസീലയെ പാട്ടിന്റെ ലോകത്തെത്തിച്ചത്.
ഫോക്‌ലോർ അക്കാദമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, 1921 എന്നീ സിനിമകളിലും പാടിയിട്ടുണ്ട്.
Most Read| ആവേശത്തിമർപ്പിൽ പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്