കാണാതായ വിദ്യാർഥിനി ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ

By Trainee Reporter, Malabar News
kozhikode-thottilpalam-missing-college-student-found
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് കാലുകൾ കെട്ടിയ നിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോളേജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നൽകുന്ന സൂചന. കാലുകൾ കെട്ടിയിട്ട് വിവസ്‌ത്രയായ നിലയിലായിരുന്നു പെൺകുട്ടി. ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെത്തിട്ടുണ്ട്. അതേസമയം, പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Most Read| മികച്ച നടൻ അല്ലു അർജുൻ; നടിമാർ ആലിയ ഭട്ടും കൃതി സനോണും- ഇന്ദ്രൻസിന് പ്രത്യേക പരാമർശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE