Wed, Feb 25, 2026
22 C
Dubai

കോഴിക്കോട് വിദ്യാർഥിയെ ആക്രമിച്ച് കാട്ടുപന്നി; വെടിവച്ചു കൊന്നു

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍(12) ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ...

കോഴിക്കോട് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ വീണ്ടും കുടുങ്ങി സ്വിഫ്റ്റ് ബസ്

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്‌റ്റ്‌ ബസ് വീണ്ടും കുടുങ്ങി. ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. കൂടാതെ തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ളാസുകള്‍ പൊട്ടിയിട്ടുണ്ട്. നിലവിൽ ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍...

കൂളിമാട് പാലം പുനർനിർമാണം; അന്വേഷണ റിപ്പോർട് വരാതെ നടപടി വേണ്ടെന്ന് മന്ത്രി

കോഴിക്കോട്: തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിന്റെ പുനർനിർമാണം അന്വേഷണ റിപ്പോർട് വരാതെ പുനരാരംഭിക്കേണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. തകർന്ന ബീമുകൾ...

തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെ സ്വിഫ്റ്റ് ഒടുവിൽ പുറത്തിറക്കി

കോഴിക്കോട്: കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഒടുവിൽ പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ബസ് പുറത്തിറക്കാനായത്. കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ സര്‍വീസ്...

തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ്; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്മെന്റ്. വിശദമായ റിപ്പോർട് തേടിയിട്ടുണ്ടെന്നും റിപ്പോർട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്നും സിഎംഡി വ്യക്‌തമാക്കി. തൂണുകൾക്കിടയിൽ...

സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബംഗളൂരുവിൽ നിന്നും കോഴിക്കോടെത്തിയ ബസാണ് കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകൾക്കിടയിൽ പാർക്ക് ചെയ്‌ത ബസ് ഇന്ന് രാവിലെ തിരിച്ചെടുക്കാൻ...

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്ന്...

മലബാർ സ്‌പിന്നിംഗ് മിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ക്യാന്റീൻ പൂട്ടിച്ചു

കോഴിക്കോട്: ജില്ലയിലെ തിരുവണ്ണൂരിൽ ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചു. തിരുവണ്ണൂരിലെ മലബാർ സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചത്. രാവിലെ മില്ലിലെ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ജീവനക്കാർക്കാണ് ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ...
- Advertisement -