മലബാർ സ്‌പിന്നിംഗ് മിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ക്യാന്റീൻ പൂട്ടിച്ചു

By Trainee Reporter, Malabar News
Food poisoning in kozhikode
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തിരുവണ്ണൂരിൽ ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചു. തിരുവണ്ണൂരിലെ മലബാർ സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചത്. രാവിലെ മില്ലിലെ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ജീവനക്കാർക്കാണ് ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടത്.

ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലബാർ സ്‌പിന്നിംഗ് മില്ലിലെ ക്യാന്റീൻ ആരോഗ്യവകുപ്പ് പൂട്ടിച്ചു. രാവിലെ ക്യാന്റീനിൽ നിന്നും ദോശയും ചമ്മന്തിയും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്. ഇരുപതോളം തൊഴിലാളികളാണ് ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ഫാറൂഖ് എഎസ്ഐ ആശുപത്രിയിൽ ചികിൽസ തേടിയത്. ഇവരിൽ ആരുടേയും നില ഗുരുതരമല്ല.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ളിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി മലബാർ സ്‌പിന്നിംഗ് മില്ലിലെ ക്യാന്റീൻ പ്രവർത്തിപ്പിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം.

Most Read: ആരോഗ്യ -സുരക്ഷാ പ്രശ്‌നങ്ങൾ; പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE