കോഴിക്കോട് വിദ്യാർഥിയെ ആക്രമിച്ച് കാട്ടുപന്നി; വെടിവച്ചു കൊന്നു

By Team Member, Malabar News
Wild Boar Attack On Student In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍(12) ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയും ചെയ്‌തു.

കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കുട്ടിയുടെ രണ്ട് കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ സൈക്കിളുമായി പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ശേഷം ഈ കാട്ടുപന്നി തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി ഭീതി പരത്തുകയും ചെയ്‌തു.

വീടിനകത്തേക്ക് ഓടിക്കയറിയ പന്നിയെ തുടർന്ന് നാട്ടുകാർ ചേർന്ന് വീടിനുള്ളിൽ പൂട്ടിയിട്ടു. ശേഷം വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്‌തു. പിന്നാലെ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് കാട്ടുപന്നിയെ വെടിവച്ചു കൊന്നത്.

Read also: കോഴിക്കോട് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ വീണ്ടും കുടുങ്ങി സ്വിഫ്റ്റ് ബസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE