സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമം തുടരുന്നു

By Trainee Reporter, Malabar News
swift accidents
Ajwa Travels

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബംഗളൂരുവിൽ നിന്നും കോഴിക്കോടെത്തിയ ബസാണ് കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകൾക്കിടയിൽ പാർക്ക് ചെയ്‌ത ബസ് ഇന്ന് രാവിലെ തിരിച്ചെടുക്കാൻ സാധിക്കാതെ വരികയായിരുന്നു.

തൂണുകൾക്ക് ഇടയിൽ നിന്ന് ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബസിന്റെ ചില്ലുകൾ തകരാതെ പുറത്തെടുക്കുക എന്നതാണ് വെല്ലുവിളി. തൂണുകളിലെ ബലക്ഷയം ഒഴിവാക്കാൻ സ്‌ഥാപിച്ച വളയങ്ങൾ മുറിച്ചുമാറ്റി ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയാണ് നടക്കുന്നത്. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സർവീസ് നടത്തും.

കോഴിക്കോട് ബസ് സ്‌റ്റാൻഡ്‌ നിർമാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അവസാനിക്കാത്ത പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ പുതിയ വിവാദവും ഉണ്ടായത്. സാധാരണ വാസുകൾ വളരെ കഷ്‌ടപ്പെട്ടാണ് തൂണുകൾക്ക് ഇടയിൽ പാർക്ക് ചെയ്യാറുള്ളത്. ഇതിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു.

Most Read: കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE