Sun, Jan 25, 2026
19 C
Dubai

മഞ്ചേശ്വരത്ത് കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു

കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളിയാണ് (60) മരിച്ചത്. വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയാണ് ജനവാസ മേഖലയിൽ നിന്ന് രണ്ടു...

യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്നുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ്...

വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയ്‌ക്കായി തിരച്ചിൽ; ഉൾവനത്തിലേക്ക് തുരത്തും

വയനാട്: മേപ്പാടിയിൽ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്. രണ്ട് കുങ്കിയാനകളുമായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് രണ്ട് സംഘമായി ഉദ്യോഗസ്‌ഥർ വനത്തിലേക്ക്...

വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം...

മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂൽ അബ്‍ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് കമഴ്‌ന്നുകിടക്കുന്ന...

മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്ഗേഡ്‌ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴി ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും...

പൊന്നാനിയിൽ നിന്ന് വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം

മലപ്പുറം: പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ (14), കോടാലിന്റെ സാദിക്കിന്റെ...
- Advertisement -