തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ ചാന്ദിനി (65) ആണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ...
പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു
വയനാട്: പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ...
ഭീതി ഒഴിഞ്ഞു, നാടിനെ വിറപ്പിച്ച കടുവ കാടുകയറി; നിയന്ത്രണങ്ങൾ പിൻവലിച്ചു
പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവ കാടുകയറി. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടുകയറിയതായി സ്‌ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രണ്ടു ദിവസമായി തുടങ്ങിയ...
രണ്ട് ദിവസമായി കടുവ ജനവാസ മേഖലയിൽ; ആശങ്കയിൽ നാട്, സ്‌കൂളുകൾക്ക് അവധി
പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്‌ഥിതിക്ക് ആദ്യം കൂടുവെച്ച് പിടികൂടാൻ ശ്രമം നടത്തും....
പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മാനന്തവാടി: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ...
കർണാടകയിൽ കാർ ടിപ്പറുമായി കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികൾ മരിച്ചു
കൽപ്പറ്റ: കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്‌ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28)...
വയനാട് പുനരധിവാസം; ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം ലീഗിന്റെ വീട് നിർമാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിർമാണം നടത്തുന്നതെന്ന്...
മുള്ളൻകൊല്ലി പഞ്ചായത്തംഗം ജീവനൊടുക്കി; തങ്കച്ചനെതിരായ കള്ളക്കേസിലെ ആരോപണ വിധേയൻ
കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായവരിൽ ഒരാളായിരുന്നു ജോസ്.
ജോസിനെ...









































