യാത്രക്കാർക്ക് ക്വാറന്റെയ്ൻ വേണ്ട; സൗദിയിൽ കൂടുതൽ ഇളവുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും...
ബഹ്‌റൈനിൽ ശക്‌തമായ പൊടിക്കാറ്റ് വീശി
മനാമ: ബഹ്‌റൈനില്‍ ശക്‌തമായ പൊടിക്കാറ്റ് വീശി. ബഹ്‌റൈന്‍ തലസ്‌ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്‌തമാവുകയായിരുന്നു. വാഹന ഗതാഗതം ഉൾപ്പെടെയുള്ളവയെ പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചു.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍...
കോവിഡ് ഭീതിയൊഴിഞ്ഞ് യുഎഇ; ദിവസങ്ങളായി കോവിഡ് മരണങ്ങളില്ല
അബുദാബി: യുഎഇയിൽ കോവിഡ് ഭീതി ഒഴിയുന്നു. നിലവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്യുന്നില്ല. കൂടാതെ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ 500ൽ താഴെ മാത്രമാണ്. 447...
മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; അബുദാബിയിൽ ഏഷ്യക്കാർ അറസ്‌റ്റിൽ
അബുദാബി: മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാർ അബുദാബിയിൽ അറസ്‌റ്റിൽ. 38 കിലോ മയക്കുമരുന്നാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്.
ലഹരിക്കടത്ത് തടയുന്നതിനായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫെഡറല്‍...
ദുബായിൽ ഈ അധ്യയന വർഷവും സ്‌കൂൾ ഫീസ് വർധിപ്പിക്കില്ല
ദുബായ്: ഇത്തവണത്തെ അധ്യയന വർഷത്തിലും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധിപ്പിക്കില്ലെന്ന് വ്യക്‌തമാക്കി ദുബായ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് 2022-2023 അധ്യയന വർഷത്തിലും സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയത്.
നിലവിൽ തുടർച്ചയായി മൂന്നാം വർഷമാണ്...
ഷാർജ കെഎംസിസിയുടെ ‘കാസ്രോഡ് ഫെസ്‌റ്റ്’ സമാപിച്ചു
ഷാർജ: കാസർഗോഡ് ജില്ലക്കാരായ പ്രവാസികളുടെ വിപുലമായ സംഗമത്തിന് സമാപനം. കെഎംസിസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി, നാല് ദിവസങ്ങളിലെ വ്യത്യസ്‌ത പരിപാടികളോടെയാണ് അവസാനിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ് എംഡി...
ദേശീയ പതാകയെ അപമാനിച്ചു; കുവൈറ്റിൽ യുവതിക്കെതിരെ നടപടി
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ച യുവതിക്കെതിരെ നിയമനടപടി. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലായിരുന്നു സംഭവം. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷാ വകുപ്പുകൾ നിയമപരമായി മുന്നോട്ട്...
യുക്രൈനിൽ നിന്നെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധന വേണ്ട; സൗദി
റിയാദ്: യുക്രൈനിൽ നിന്നും രാജ്യത്തെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധനയിൽ ഇളവ് നൽകിയതായി സൗദി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം ഇവർ രാജ്യത്തെത്തിയ ശേഷം 48 മണിക്കൂറിനുള്ളിൽ സാംപിൾ...








































