മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; അബുദാബിയിൽ ഏഷ്യക്കാർ അറസ്‌റ്റിൽ

By News Bureau, Malabar News
Ajwa Travels

അബുദാബി: മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാർ അബുദാബിയിൽ അറസ്‌റ്റിൽ. 38 കിലോ മയക്കുമരുന്നാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്.

ലഹരിക്കടത്ത് തടയുന്നതിനായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫെഡറല്‍ ഡ്രഗ് പ്രോസിക്യൂഷനുമായി ചേർന്നാണ് പൊലീസ് ഓപ്പറേഷൻ നടത്തിയത്.

മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുളള പ്രതികളുടെ നീക്കം കണ്ടെത്താൻ പോലീസിന് സാധിച്ചെന്നും വാട്സ്ആപ്പ് വഴി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കണ്ടെത്താനുളള ഓപ്പറേഷന്റെ ഭാഗമാണ് അറസ്‌റ്റെന്നും അബുദാബി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്‌ടറേറ്റ് മേധാവി ബ്രിഗേഡിയർ താഹെർ ഖാരിബ് അൽ ദഹേരി പറഞ്ഞു.

മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയാൽ പിടിക്കപ്പെിടില്ലെന്നാണ് പ്രതികൾ കരുതിയതെന്നും മയക്കുമരുന്ന് മാഫിയകളെ പിടികൂടാനായി സുരക്ഷാ ഉദ്യോഗസ്‌ഥർ എപ്പോഴും നിരീക്ഷണം നടത്തുന്നുണ്ടെന്നും പറഞ്ഞു.

Most Read: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം; പരാതിയില്ലെന്ന് യുവതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE