കോവിഡ് ഭീതിയൊഴിഞ്ഞ് യുഎഇ; ദിവസങ്ങളായി കോവിഡ് മരണങ്ങളില്ല

By Team Member, Malabar News
Covid Cases Decrease In UAE And No Covid Death Now
Ajwa Travels

അബുദാബി: യുഎഇയിൽ കോവിഡ് ഭീതി ഒഴിയുന്നു. നിലവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്യുന്നില്ല. കൂടാതെ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ 500ൽ താഴെ മാത്രമാണ്. 447 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം 1,436 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടുകയും ചെയ്‌തു.

ഏതാനും ദിവസങ്ങളായി രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്യാത്ത വലിയ ആശ്വാസമാണ് സൃഷ്‌ടിക്കുന്നത്‌. കൂടാതെ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം ഉയരുന്നതിനാൽ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുകയും ചെയ്‌തിട്ടുണ്ട്‌.

39,535 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കൂടാതെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 8,81,919 ആളുകൾക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,40,083 ആളുകൾ ഇതിനോടകം രോഗമുക്‌തരാകുകയും ചെയ്‌തു.

Read also: ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE