Tue, Feb 24, 2026
22 C
Dubai

ഹാട്രിക്കുമായി കളംനിറഞ്ഞ് മെസ്സി; ബൊളീവിയക്കെതിരെ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം

ബ്യൂനസ് ഐറിസ്: 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മൽസരത്തിൽ ബൊളീവിയയെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ജയം. ക്യാപ്റ്റൻ ലയണൽ മെസ്സി ഹാട്രിക്കുമായി കളംനിറഞ്ഞ മൽസരത്തിൽ ലൗട്ടാരോ...

കാൻപുരിൽ കളി തിരികെപിടിച്ച് ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ തകർപ്പൻ വിജയം

കാൻപുർ: ബംഗ്ളാദേശിനെതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തി. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും...

ഹോക്കി പുരസ്‌കാരം; ഹർമൻപ്രീതും ശ്രീജേഷും ചുരുക്കപ്പട്ടികയിൽ

ലൂസെയ്ൻ: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മുൻ ഗോൾ കീപ്പർ പിആർ ശ്രീജേഷും. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല...

ഇത് ചരിത്രം; കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോ

ലിസ്‌ബൺ: യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ചരിത്ര ഗോളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ തികച്ചിരിക്കുകയാണ് താരം. ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ആയിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മൽസരം...

പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; നിഷാദ് കുമാറിന് വെള്ളി

പാരിസ്: പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷൻമാരുടെ ഹൈജംപ്-ടി47ൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. 2.04 മീറ്ററോടെ സീസണിലെ മികച്ച പ്രകടനമായിരുന്നു നിഷേദിന്റേത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി. നേരത്തെ,...

പാരിസ് പാരാലിംപിക്‌സ്; ഷൂട്ടിങ്ങിൽ മനീഷ് നർവാളിന് വെള്ളി- ഇന്ത്യയുടെ നാലാം മെഡൽ

പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവും. പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്‌റ്റളിലിൽ മനീഷ് നർവാൾ ഇന്ത്യക്കായി വെള്ളി നേടി....

മന്ത്രിമാരുടെ തർക്കം; പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...

ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ്‌; ലുസെയ്‌നിൽ ബെസ്‌റ്റ് ‘ത്രോ’യുമായി നീരജ്, രണ്ടാം സ്‌ഥാനം

ലുസെയ്ൻ: സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറിയ ജാവലിനുമായി കളിക്കളത്തിൽ ഇറങ്ങിയ നീരജ്,...
- Advertisement -