പാരിസ്: പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷൻമാരുടെ ഹൈജംപ്-ടി47ൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. 2.04 മീറ്ററോടെ സീസണിലെ മികച്ച പ്രകടനമായിരുന്നു നിഷേദിന്റേത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി. നേരത്തെ, വനിതകളുടെ 200 മീറ്റർ ടി35ൽ ഇന്ത്യയുടെ പ്രീതി പാൽ വെങ്കലം നേടിയിരുന്നു. പാരിസിൽ പ്രീതിയുടെ രണ്ടാം മെഡലായിരുന്നു അത്.
ഇതോടെ, രണ്ടു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റായി പ്രീതി പാൽ ചരിത്രം സൃഷ്‌ടിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിനിയായ പ്രീതി പാൽ, സാധാരണ കർഷക കുടുംബത്തിലാണ് ജനിച്ചത്. മെയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇതേ ഇനത്തിൽ വെങ്കലം നേടിയിരുന്നു.
പ്രീതിയുടെ വിജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, വളർന്നുവരുന്ന കായിക താരങ്ങളെ ഈ വിജയം തീർച്ചയായും പ്രചോദിപ്പിക്കുമെന്ന് എക്‌സിൽ കുറിച്ചു. നേരത്തെ, വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഘാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയിരുന്നു.
Most Read| നടിമാരുടെ വെളിപ്പെടുത്തൽ ‘ഷോ’ എന്ന് ശാരദ; കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല