ഇത് ചരിത്രം; കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്‌റ്റ്യാനോ റൊണാൾഡോ

859 കരിയർ ഗോളുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്‌. 765 ഗോളുമായി ബ്രസീൽ ഇതിഹാസം പെലെയാണ് മൂന്നാം സ്‌ഥാനത്തുള്ളത്.

By Trainee Reporter, Malabar News
christiano-ronaldo
christiano-ronaldo
Ajwa Travels

ലിസ്‌ബൺ: യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ചരിത്ര ഗോളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ തികച്ചിരിക്കുകയാണ് താരം. ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ആയിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ.

മൽസരം പോർച്ചുഗൽ 2-1ന് വിജയിച്ചു. കളിയുടെ 34ആം മിനിറ്റിലാണ് നുനോ മെൻഡസിന്റെ ക്രോസ് പിടിച്ചെടുത്ത് റൊണാൾഡോയുടെ വോളി വലയിലെത്തിയത്. രാജ്യാന്തര ഫുട്‍ബോളിൽ 131 ഗോളുകളാണ് റൊണാൾഡോക്ക് ഉള്ളത്. 450 ഗോളുകൾ സ്‌പാനിഷ്‌ ക്ളബ് റയൽ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്‌റ്റർ യുണൈറ്റിഡിലും 101 ഗോളുകൾ യുവന്റസിലും 68 ഗോളുകൾ അൽ നസ്‌റിലും അഞ്ചെണ്ണം ആദ്യ ക്ളബായ സ്‌പോർട്ടിങ് ലിസ്‌ബനിലും താരം സ്വന്തമാക്കി.

859 കരിയർ ഗോളുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്‌. 765 ഗോളുമായി ബ്രസീൽ ഇതിഹാസം പെലെയാണ് മൂന്നാം സ്‌ഥാനത്തുള്ളത്. റൊണാൾഡോയുടെ 769 ഗോളുകളും ക്ളബ് കരിയറിൽ നിന്നുള്ളതാണ്. ചരിത്ര ഗോൾ പിറന്നപ്പോൾ കൈകൾ കൊണ്ട് മുഖം മറച്ച് ഗ്രൗണ്ടിൽ വീണാണ് താരം ആഘോഷിച്ചത്.

”ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോൾ എത്തിയത്. ഞാൻ കളിക്കുന്നത് തുടർന്നാൽ ഈ നമ്പറിലേക്ക് എത്താൻ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു”- റൊണാൾഡോ പ്രതികരിച്ചു.

പുരുഷ ഫുട്‌ബോളിൽ 800 ഗോൾ തികയ്‌ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 900 ഗോളുകൾ നേടുന്ന ആദ്യ താരവുമായി. 1000 ഗോളുകൾ തികയ്‌ക്കുകയാണ് താരത്തിന്റെ ലക്ഷ്യം. പോർച്ചുഗീസ് ക്ളബിൽ കരിയർ തുടങ്ങിയ റൊണാൾഡോ 2003ലാണ് മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ ചേരുന്നത്.

ആറ് സീസണുകൾക്ക് ശേഷം സ്‌പാനിഷ്‌ വമ്പൻമാരായ റയലിലെത്തി. ഒമ്പത് വർഷത്തെ കരിയറിൽ 438 മൽസരങ്ങളിൽ നിന്ന് റയലിൽ താരം അടിച്ചുകൂട്ടിയത് 450 ഗോളുകൾ. രണ്ടുവർഷം ഇറ്റാലിയൻ ക്ളബ് യുവന്റസിൽ കളിച്ച ശേഷം വീണ്ടും മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി. പിന്നീടാണ് സൗദി പ്രോ ലീഗിലേക്ക് റൊണാൾഡോ പോയത്.

Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE