റോഡ് വികസനം മറയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള
കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക്...
തോട്ടട ബോംബേറ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്‌റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുൺ ആണെന്നാണ് കണ്ടെത്തൽ.
അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു....
തീരദേശ ഹൈവേ; കൊയിലാണ്ടി മണ്ഡലത്തിന് 50 കോടി അനുവദിച്ചു
കൊയിലാണ്ടി: കോരപ്പുഴ മുതല്‍ വടകര സാൻഡ് ബാങ്ക്സ് വരെ നീളുന്നതും, കുഞ്ഞാലി മരക്കാർ നദീപാലം ഉള്‍പ്പെടുന്നതുമായ കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും, സ്‌ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായി...
ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റു
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വടകര പോലീസ് സ്‌ഥലത്തെത്തി...
വിദ്യാർഥികൾക്ക് പൊള്ളലേറ്റ സംഭവം; ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം
കോഴിക്കോട്: ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗിരി ലായനി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി....
ഒറ്റപ്പാലം കൊലപാതകം; ആഷിക്കിന്റെ മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകള്‍
പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് അഞ്ച് മുറിവുകളെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നെഞ്ചിൽ നാല് കുത്തുകള്‍ ആഴത്തിലേറ്റിരുന്നു. ഇതാണ് മരണകാരണം. കഴുത്തിലും കുത്തേറ്റിരുന്നു.
ആഷിക്കിന്റെ ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും...
തലശേരിയിൽ ബോംബുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ജില്ലയിലെ തലശേരിയിൽ നിന്നും മൂന്ന് ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്‌റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തലശേരിയിലെ എരഞ്ഞോളി മലാല്‍ മടപ്പുരയ്‌ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ബോംബുകൾ...
നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ്
കാസർഗോഡ്: ജില്ലയിലെ നീലേശ്വരം നഗരത്തിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്‌റ്റേഷന് റവന്യൂ വകുപ്പിന്റെ വിലങ്ങ്. കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷൻ നിലവിലുള്ളപ്പോൾ നീലേശ്വരത്ത് പുതിയ സിവിൽ...









































