കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വടകര പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്‌ഥലത്ത് നിന്ന് സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Most Read: കെഎസ്ഇബിയിൽ ഗുരുതര ക്രമക്കേടുകൾ; അന്വേഷണം വേണമെന്ന് കെ സുധാകരൻ