കണ്ണൂർ: ജില്ലയിലെ തലശേരിയിൽ നിന്നും മൂന്ന് ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്‌റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തലശേരിയിലെ എരഞ്ഞോളി മലാല്‍ മടപ്പുരയ്‌ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ബോംബുകൾ പരിശോധന നടത്തിയതിൽ നിന്നും ഇവ അധികം കാലപ്പഴക്കം ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തോട്ടടയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയാണ് ഇപ്പോൾ തലശേരിയിൽ നിന്നും ബോംബുകൾ കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് എത്തിയാണ് ഇവ നിർവീര്യമാക്കിയത്. കൂടാതെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. തോട്ടടയിൽ ഉണ്ടായ സംഭവത്തിന് പിന്നാലെ പല സ്‌റ്റേഷൻ പരിധികളിലും ബോംബുകൾക്ക് വേണ്ടിയുള്ള പരിശോധനകൾ കർശനമാക്കിയിരുന്നു.
Read also: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലേക്കെന്ന് റിപ്പോർട്