കൂടരഞ്ഞിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുമരണം
കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്....
പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; എസ്‌ഐക്ക് പരിക്ക്
പാലക്കാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശ്രീകൃഷ്‌ണപുരം സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്ഐക്കും വാഹനം ഓടിച്ചിരുന്ന സിപിഒയ്‌ക്കും പരിക്കേറ്റു. എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്.
പാലക്കാട്...
കൊണ്ടോട്ടിയിൽ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം. അനസ്‌തേഷ്യ നൽകിയ അളവ് വർധിച്ചതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്...
മണ്ണ് മാറ്റുന്നതിനിടെ പന കടപുഴകി വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മണ്ണ് മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്ത് വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീട് നിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴായിരുന്നു...
രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടെന്ന് പരാതി; വിഇഒക്കെതിരെ കേസ്
കാസർഗോഡ്: രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞ് രേഖകകൾ തിരികെ വാങ്ങാൻ ചെന്ന അപേക്ഷകയെ ആണ് പഞ്ചായത്ത് അധികൃതർ പൂട്ടിയിട്ടതായി ആരോപണം ഉയർന്നത്. സംഭവത്തിൽ...
വള്ളിക്കുന്നിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം പേർ ചികിൽസയിൽ
മലപ്പുറം: വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. നിരവധി പേരെയാണ് ചികിൽസയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി...
കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ ഒരു...
കൂട്ടുപുഴ ചെക്ക്പോസ്‌റ്റിൽ ലഹരിക്കടത്ത് വ്യാപകം; ഒരു മാസത്തിനിടെ 20ഓളം കേസുകൾ
കണ്ണൂർ: കൂട്ടുപുഴ ചെക്ക്പോസ്‌റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്‌റ്റിലായത്. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ കൂട്ടുപുഴ ചെക്ക്പോസ്‌റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ്...








































