വയനാട്: സൂചിപ്പാറ- കാന്തൻപാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്‌ത് സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. തുടർന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തും. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ നടക്കുകയാണ്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലേക്ക് പോവുക. ഇതിനായി വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും.
Most Read| മദ്യനയ അഴിമതി കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം