കണ്ണൂർ: പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൽ റസാഖിനെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരി അറസ്‌റ്റ് ചെയ്‌തത്.
കണ്ടിയൂർ ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്‌റ്റ്. രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ റസാഖ് നിലവിൽ സസ്‌പെൻഷനിലാണ്. ഇതിനിടെയാണ് പോക്‌സോ കേസിൽ ഇയാൾ ഇന്നലെ വൈകുന്നേരത്തോടെ പിടിയിലാകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്‌ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി.
Most Read| ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; 24 പേരെ ജീവനോടെ തീവെച്ച് കൊന്നു