തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. സര്‍ക്കാര്‍, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണ് ആവശ്യവുമായി ഹരജി നല്‍കിയത്.
അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറാനാണ് കരാർ നൽകിയത്. ഇങ്ങനെ നിർമിച്ചു നൽകുന്ന കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്‌താക്കൾക്ക് നൽകും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്.
ഉദ്യോഗസ്‌ഥർ അഴിമതി നടത്തിയോ എന്നറിയാൻ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സിഇഒ യുവി ജോസിന് അധികാരം ഉണ്ടെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ ഈമാസം 21ന്