നടിയെ ആക്രമിച്ച കേസ്; വിചാരണ ഈമാസം 21ന്

By Desk Reporter, Malabar News
actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 21ലേക്ക് മാറ്റി.  ഇതിനു മുന്നോടിയായി സാക്ഷികള്‍ക്ക് നോട്ടീസയക്കും. കൊച്ചി എന്‍ ഐ എ കോടതിയുടേതാണ് ഉത്തരവ്. അതേസമയം എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജി ഉള്‍പ്പടെയുള്ളവ  15ന് പരിഗണിക്കും.

കോവിഡ് പ്രതിസന്ധിയെത്തുടന്ന്  കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തിവച്ച വിചാരണ നടപടികളാണ് 21ന് വീണ്ടും പരിഗണിക്കുന്നത്. ഇതിനിടെ  വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി മാറേണ്ടതില്ലന്ന് ഹൈക്കോടതി വിധിച്ചതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചു.

പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുംവരെ വിചാരണ മാറ്റിവെക്കണമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഒടുവില്‍ പുതിയ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ച അഡ്വക്കറ്റ് വിഎന്‍ അനില്‍കുമാര്‍ ഇക്കഴിഞ്ഞ എട്ടിന് കോടതിയില്‍ ഹാജരായി. കേസ് ഇന്ന് വീണ്ടും പരിഗണിച്ച കോടതി വിചാരണ ഈ മാസം 21ന് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read also: നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE